കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. രണ്ടാം പ്രതി നായരമ്പലം സ്വദേശി അബീഷ്(28) ആണ് പിടിയിലായത്. വെള്ളിയാഴ്ച കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായത്.
കേസിലാകെ എട്ട് പ്രതികളാണ് ഉള്ളത്. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. 2016 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി സ്വദേശിനിയായ യുവതിയെ കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന യുവാവ് ഇവന്റ്മാനേജ്മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തുകയായിരുന്നു. ഷൈന്‍ എന്നുള്ളയാളാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഇയാളുടെ ഫ്ളാറ്റില്‍വെച്ച് ഇയാള്‍ പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാര്‍ക്ക് കാഴ്ചവെക്കുകയായിരുന്നു. ഫ്ളാറ്റില്‍ ബലമായി താമസിപ്പിച്ചായിരുന്നു പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തത്. എട്ടോളം പേരാണ് തന്നെ പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. ഇതില്‍ ഒരാള്‍ മാത്രമാണ്
പിടിയിലായത്. കേസിലെ ഒന്നാം പ്രതി ഷൈനടക്കം ബാക്കിയുള്ള പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പാലാരിവട്ടം പോലീസ് പറഞ്ഞു.
ഒന്നാം പ്രതിയായ ഷൈനിനെ സംബന്ധിച്ച്കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇയാള്‍ പാലാരിവട്ടത്ത് വാടകക്ക്താമസിക്കുന്നുവെന്നല്ലാതെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: