കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത പൊതുയോഗത്തിനു നേരെ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബേറ് നടത്തി എന്ന ആരോപണം സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കളളപ്രചാരണമെന്ന് വ്യക്തം. കളളപ്രചാരണത്തിന് പിന്നില്‍ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ വന്‍ ഗൂഢാലോചനയും തിരക്കഥയും. സമാധാനം നിലനില്‍ക്കുന്ന കണ്ണൂരില്‍ കലോത്സവത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനതലത്തില്‍ത്തന്നെ പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുകയും പാര്‍ട്ടിക്കുളളില്‍ തന്നെ ഇതേച്ചൊല്ലി അഭിപ്രായഭിന്നത രൂക്ഷമാവുകയും ചെയ്തിരുന്നു. മാത്രമല്ല, മൃതദേഹം വഹിച്ചുളള വിലാപയാത്ര പോലീസിനെ ഉപയോഗിച്ച് കണ്ണൂര്‍ നഗരത്തില്‍ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പൊതുസമൂഹത്തില്‍ നിന്നും പാര്‍ട്ടിക്കെതിരെ ഏറെ പ്രതിഷേധങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കുണ്ടായ കളങ്കത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാന്‍, അഭിപ്രായ വ്യത്യാസത്തിന് തടയിടാന്‍, അണികളെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ ആസൂത്രിതമായി പാര്‍ട്ടി നേതൃത്വം കെട്ടിച്ചമച്ചതാണ് ബോംബേറെന്ന വാര്‍ത്തയെന്ന് സംഭവത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തനങ്ങളും അഭിപ്രായ പ്രകടനങ്ങളും വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ അനുസ്മരണ യോഗം നടന്നതിന് 500 മീറ്റര്‍ അകലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയില്‍ അവരുടെ കൈയില്‍ സൂക്ഷിച്ച ബോംബ് അവര്‍തന്നെ റോഡിലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കൂടാതെ ഇതേസംഘം പ്രദേശത്തെ സംഘപരിവാര്‍ സംഘടനകളുടെ ബോര്‍ഡുകളും കൊടിമരങ്ങളും പതാകകളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിച്ച കാര്യങ്ങളും നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചതും സംഭവത്തിലെ പൊളളത്തരം തെളിയിക്കുന്നതാണ്. കോടിയേരി പ്രസംഗിച്ചത് നങ്ങ്യാരത്തുപീടികയിലാണ്. ബോംബുപൊട്ടിയത് കൊമ്മല്‍ വയലില്‍ നിന്നും കൃത്യം മുക്കാല്‍ കിലോമീററര്‍ അകലെ. മാധ്യമങ്ങളെ വിളിച്ചറിയിക്കുന്നത് എ.എന്‍.ഷംസീര്‍ എംഎല്‍എ, തൊട്ടടുത്ത നിമിഷം ആര്‍എസ്എസ് ആക്രമണമെന്ന് സിപിഎം സെക്രട്ടറിയേററ് പ്രസ്താവനയിറക്കുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉടന്‍ പ്രതികരിക്കുന്നു. ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് സംഭവത്തിലെ ഗൂഢാലോചനയിലേക്കാണ്. തുടര്‍ന്ന് കണ്ണൂര്‍-കോഴിക്കോട് ജില്ലകളില്‍ സംഘപരിവാര്‍ സംഘടനകളുടെ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കുമെതിരെ വ്യാപകമായ അക്രമണം നടത്തുന്നു. ഇതേ രീതിയിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാദാപുരത്ത് സിപിഎം കലാപം നടത്തിയത്. എ.കണാരനെ ലീഗുകാര്‍ കൊന്നുവെന്ന് പ്രചരിപ്പിച്ചാണ് നിരവധിപേരെ കൊന്നൊടുക്കിയത്. ഇതേ രീതിയില്‍ സംസ്ഥാനത്ത്, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലാകമാനം അക്രമം സൃഷ്ടിക്കാനുളള നീക്കമാണ് തലശ്ശേരി സംഭവത്തിലൂടെ നടന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിട്ടും സംഘ പ്രസ്ഥാനങ്ങളുടെ ആത്മസംയമനം കാരണം സമാധാനം നിലനില്‍ക്കുന്ന ജില്ലയില്‍ കലാപം സൃഷ്ടിക്കാനുളള സിപിഎം നടപടിക്കെതിരെ ജില്ലയിലെങ്ങും പൊതുസമൂഹത്തിനിടയില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: