കണ്ണൂര്‍: കണ്ണൂര്‍ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും രാജ്യത്തെ നിയമമൊന്നും ഇവിടെ അവര്‍ക്ക് ബാധകമല്ലെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സമ്പൂര്‍ണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍മ്മടത്തെ സന്തോഷ് വധക്കേസില്‍ മുഖ്യപ്രതി ആ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്,സംസ്ഥാന സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ചിത്ത്, ദേശീയ സമിതിയംഗങ്ങളായ പി.കെ.വേലായുധന്, പത്മിനി ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ.വിനോദ്കുമാര്‍, അഡ്വ.വി.രത്നാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: