കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയര്‍ സെക്കന്ററി സ്കൂള്‍ റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമായി ജെആര്‍സി കേഡറ്റുകള്‍ക്ക് മഷിപ്പേന വിതരണം ചെയ്തു. മഷിപ്പേനയിലേക്ക് മടങ്ങാം പരിപാടി പ്രയാഗിന് മഷിപ്പേന നല്‍കിക്കൊണ്ട് വി.വി.ദിവാകരന് ഉദ്ഘാടനം ചെയ്തു. പി.കെ.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്ത്തകന് കുന്നുമ്പ്രോന്‍ രാജന്, കെ.എം.ദിലീഷ്, സി.പി.ഷീജ എന്നിവര്‍ സംസാരിച്ചു. പി.കെ.ധനീഷ് കുമാര്‍ സ്വാഗതവും കെ.കെ.ആര്യ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: