കണ്ണൂര്‍: പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 8.30 ന് ജില്ലാ ആശുപത്രിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയില്‍ 1,92,631 കുട്ടികളും കൂടാതെ അന്യസംസ്ഥാനക്കാരായ 982 കുട്ടികളുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, സിഎച്ച്സികള്‍, പിഎച്ച്സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായി 1541 ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, നഴ്സിങ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങി പരിശീലനം നേടിയ വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും വാക്സിന് വിതരണത്തില്‍ പങ്കാളികളാകും. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥാലങ്ങളില്‍ 56 ട്രാന്‍സിസ്റ്റ് ബൂത്തുകളും 169 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. കോര്‍പറേഷനും മുനിസിപ്പാലിറ്റികള്‍ക്കുമായി പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: