മുളങ്കുന്നുത്ത്കാവ്: ആരോഗ്യ സര്‍വ്വകലശാല, മെഡിക്കല്‍ കോളജ് ആശുപത്രി, പട്ടികജാതിക്കാര്‍ തിങ്ങിതാമസിക്കുന്ന നാല് സെന്റെ കോളനി, സെറ്റില്‍ മെന്റെ് കോളനി ,നാലോളം ക്ഷേത്രങ്ങള്‍ അടുത്തുടത്തായി സഥിതിചെയ്യുന്നതും അവണൂര്‍ ഗ്രാമപഞ്ചായത്തിനെ പിന്‍വശത്ത് 150 മീറ്റര്‍ ദൂരത്ത് ബിവേറജിന്റെ ഔട്ട്ലെറ്റ് തുടങ്ങുവാനുള്ള നീക്കത്തെനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനവാസ കേന്ദ്രങ്ങളില്‍ മദ്യ കച്ചവടം തുടങ്ങുവാനുള്ള ശ്രമം എന്തു വിലകൊടുത്തും തടയുമെന്നുദൃഢനിശ്ചയത്തിലാണ് ഈ വാര്‍ഡിലെ ജനങ്ങള്‍.
മദ്യശാല തുടങ്ങുവാന്‍ പോകുന്ന ഭാഗത്ത് നിരവധി ഒഴിഞ്ഞ പറമ്പകള്‍ ഉണ്ട. ഈ പറമ്പുകള്‍ കേന്ദ്രികരിച്ച് സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്ദ്ധിക്കുമെന്നതുകൊണ്ട് വീട്ടമ്മമാര്‍ ആശങ്കയിലാണ്. ഇതിന്റെ തൊട്ടുപിന്നിലാണ് ഉത്രംകുളങ്ങര ക്ഷേത്രം സഥിതി ചെയ്യുന്നത്. വാഹന സൗകര്യം കുറഞ്ഞ ഈ ഭാഗത്തു കുടി വിദ്യാര്‍ത്ഥികളും സ്ത്രികളും കല്‍നടയായാണ് ജോലിക്കും സകൂളിലേക്കും പോകുന്നത്. ഒഴിഞ്ഞ പറമ്പിലുടെയുള്ള യാത്രാ സ്വതന്ത്ര്യം നഷ്ടപ്പെടുവാനുള്ള അവസ്ഥയാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: