ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ രണ്ടാം പാദ സെമിഫൈനലില്‍ ഹള്‍ സിറ്റിയോട് 2-1ന് പരാജയപ്പെട്ടെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൈനലിലെത്തി. ആദ്യപാദത്തില്‍ നേടിയ 2-0ന്റെ വിജയമാണ് യുണൈറ്റഡിനെ തുണച്ചത്. ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയം. ഫെബ്രുവരി 26ന് വെംബ്ലയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ എതിരാളികള്‍ സതാംപ്ടണ്.
35-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടോം ഹഡ്ല്സ്റ്റോണ് ഹള്‍ സിറ്റിയെ മുന്നിലെത്തി. എന്നാല്‍ 66-ാം മിനിറ്റില്‍ പോള്‍ പോഗ്ബ സമനില ഗോള്‍ നേടി. തുടര്‍ന്ന് കളി തീരാന്‍ അഞ്ചു മിനിറ്റ് ബാക്കി നില്‍ക്കെ ഒമര്‍ നിയാസെ ഹള്‍സിറ്റിയുടെ വിജയഗോള്‍ നേടുകയായിരുന്നു. നേരത്തെ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് സതാംപ്ടണ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: