ആലപ്പുഴ: പള്‍സ് പോളിയി ഇമ്യൂണൈസേഷന് പ്രോഗ്രാമിന്റെ ഭാഗമായി ഈ മാസം 29, ഏപ്രില്‍ രണ്ട് തീയതികളില്‍ അഞ്ചുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും തുള്ളിമരുന്നു നല്‍കും. ജില്ലയിലെ അഞ്ചുവയസില്‍ താഴെപ്രായമുള്ള 1,41,562 കുട്ടികള്‍ക്ക് 1392 ബൂത്തുകള്‍ മുഖേന വാക്സിന് നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. ജമുന വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനായി 7,685 വോളന്റിയേഴ്സിനെയും 219 സൂപ്പര്വേസേഴ്സിനെയും നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, സാമൂഹ്യ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, റെയില്‍വെ സ്റ്റേഷന്, ബസ് സ്റ്റേഷന്, ബോട്ടുജെട്ടി എന്നിവിടങ്ങളിലും പ്രത്യേക ബൂത്തുകള്‍ സജ്ജീകരിക്കും. എല്ലാ ബൂത്തുകളും രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. പോളിയോ തുള്ളിമരുന്നു വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം 29ന് രാവിലെ എട്ടിന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ മന്ത്രി ജി. സുധാകരന് നിര്‍വ്വഹിക്കും. ഡോ. വി. ശാന്തി, മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, ടി.പി. സുമാദേവി, തങ്കജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: