കമ്പംമെട്ട്: കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴി ബസില്‍ കഞ്ചാവ് കടത്തികൊണ്ട് വന്ന രണ്ട് പേര് പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശികളായ പട്ടിമറ്റം പാറോലില്‍ വീട്ടില്‍ പ്രവീണ്‍(21), നോര്‍ത്ത് മഴുവന്നൂര്‍ ചൊക്കാക്കുഴിയില് വിനീഷ്(20) എന്നിവരാണ് പിടിയിലായത്. തമിഴ്നാട് ബസിന്റെ സീറ്റിനടിയില്‍ കാന്തം ഉപയോഗിച്ച് ഒളിപ്പിച്ച നിലയില്‍ അരക്കിലോ കഞ്ചാവ് കണ്ടെടുത്തു. തമിഴ്നാട് കമ്പത്ത് നിന്നും 5000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്നും പൊരുമ്പാവൂരില്‍ കൊണ്ട്പോയി ചില്ലറവില്‍പ്പന നടത്താനായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ് മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര്, അനീഷ്, റെജി ജോര്‍ജ്ജ്, സത്യരാജ്, ഗോകുല്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ടുപിടിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കുമളി: എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് കഞ്ചാവ് കേസുകളിലായി രണ്ട് പേര് പിടിയില്‍. മധുര സ്വദേശി സുന്ദരപാണ്ഡ്യന്‍(27) നെ 120 ഗ്രാം കഞ്ചാവുമായും തിരുപ്പൂര്‍ സ്വദേശി വിശ്വനാഥന്(21) നെ 100 ഗ്രാം ഉണക്ക കഞ്ചാവുമായുമാണ് പിടികൂടിയത്. ഇവരില്‍ നിന്നും അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 220 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വണ്ടിപ്പെരിയാര്‍: സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്കുന്ന രണ്ടംഗ സംഘം എക്സൈസ് പിടിയില്‍. മീനച്ചില്‍ നെല്ലാപ്പാറ ഏളൂര്‍ വീട്ടില്‍ ശ്രീജിത്ത്(20), തമിഴ്നാട് ഉത്തമപാളയം ഗൂഡല്ലൂര്‍ സ്വദേശി പാര്ത്ഥിപന്(34) എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 300 ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു.
പ്രതികള്‍ കഞ്ചാവ് ചെറിയപൊതികളിലാക്കി ഒരു പൊതിക്ക് 100 രൂപ നിരക്കിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തി വന്നിരുന്നത്. വണ്ടിപ്പെരിയാര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് ഷാജി, ഉദ്യോഗസ്ഥരായ ജോബി തോമസ്, ഷൈന്‍, സ്റ്റെല്ലാ ഉമ്മന്‍, കൃഷ്ണകുമാര്‍, സേവ്യര്‍, ഡ്രൈവര്‍ സതീഷ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: