കോട്ടയം: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേരള സ്റ്റേറ്റ് എസ്സി-എസ്ടി സര്‍വീസ് സൊസൈറ്റി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പീഡനങ്ങള്‍ വര്‍ദ്ധിച്ചു. പട്ടികജാതി വിഭാഗത്തിന് നേരെ അക്രമം നടത്തുന്നതില്‍ ഏറെയും സിപിഎം പ്രവര്‍ത്തകരാണെന്നും അവര്‍ ആരോപിച്ചു.
കലാലയങ്ങളില്‍ എസ്എഫ്ഐക്കാര്‍ റാഗിങ്ങിന്റെ പേരില്‍ പട്ടികജാതി-വര്‍ഗ പീഡനമാണ് നടത്തുന്നത്. ഈ വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാരെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നതായും ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി. കപിക്കാട്, സി.എസ്. രാജന്, കെ.കെ. മനോജ്, മുണ്ടക്കയം മോഹന്‍ദാസ്, സി.ആര്. പ്രശാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: