തിരുവനന്തപുരം: ലണ്ടനില്‍ വിവാഹം ചെയ്ത ശേഷം കേരളത്തിലേക്കു മുങ്ങിയ ഭര്‍ത്താവിനെ തേടിയെത്തിയ ബ്രിട്ടീഷ് യുവതിക്ക് വിവാഹമോചനം. പാക്കിസ്ഥാന് വംശജയായ മറിയം ഖാലിമിന്റെ 18 മാസത്തെ കോടതി കയറി ഇറങ്ങലിന് ഇതോടെ അവസാനമായി.
മറിയ സ്കോട്ലാന്ഡില് പഠിക്കുന്നതിനിടെയാണ് ചാവക്കാട് സ്വദേശി നൗഷാദ് ഹുസൈനുമായി (34) ഫേസ്ബുക്കിലൂടെ അടുത്തത്. അതിനു ശേഷം ബ്രിട്ടനില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം ഹുസൈന് കേരളത്തിലേക്ക് കടന്നു. പിന്നീട് മറിയവുമായി യാതൊരു വിധത്തിലുള്ള ബന്ധവും പുലര്‍ത്തിയില്ല.
മറിയം ചാവക്കാട് എത്തിയെങ്കിലും ഹുസൈനിന്റെ വീട്ടുകാര്‍ പാക്കിസ്ഥാനി വംശജയെന്നു പറഞ്ഞ് ഇവരെ അധിക്ഷേപിച്ച് പുറത്താക്കി. തുടര്‍ന്ന് ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയെങ്കിലും അവിടേയും സ്ഥിതി മറിച്ചായിരുന്നില്ല. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് 2005ല്‍ ഒക്ടോബറില്‍ വിവാഹമോചനത്തിന് സമ്മതം അറിയിച്ച് ഒപ്പ് നല്കി.
അതിനിടെ ഹുസൈന് ഒരു മലയാളി യുവതിയെ വീണ്ടും വിവാഹം ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ലണ്ടന്‍ കോടതി ജനുവരി രണ്ടാം വാരം ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. പിന്നീട് 19ന് കേരളത്തിലെത്തിയ മറിയം ജീവനാംശം നല്‍കാമെന്ന ഉറപ്പിന്മേല് ഹുസൈനിനും ബന്ധുക്കള്‍ക്കുമെതിരെ കേരള പോലീസില്‍ നല്കിയ കേസ് ഒത്തുതീര്‍പ്പാക്കി. സ്ഥിരം വിസയ്ക്ക് വേണ്ടിയാണ് ഹുസൈന് മറിയത്തിനെ വിവാഹം ചെയ്തത്. അടുത്താഴ്ച മറിയം ലണ്ടനിലേക്ക് മടങ്ങും. അവര്‍ ഇപ്പോള്‍ അബുദാബിയിലാണ് താമസം.
അടിക്കുറിപ്പ്
മറിയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: