തിരുവനന്തപുരം: ഇന്ന് രാവിലെ 8.30ന് ഗവര്‍ണര്‍ പി. സദാശിവം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ 67-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഗവര്‍ണര്‍ പരേഡ് ആയുധാഭിവാദനം ചെയ്യും. ബാന്‍ഡ് ദേശീയഗാനത്തിനുശേഷം ഗവര്‍ണര്‍ പരേഡ് പരിശോധിക്കും. മാര്ച്ച്പാസ്റ്റിനു ശേഷം പരേഡ് റിവ്യൂ ഓര്‍ഡറില്‍ വരികയും നാഷണല്‍ സല്യൂട്ട് നല്‍കുകയും ചെയ്യും. മേജര്‍ അംബരീഷ് മഹന്ദ, സ്ക്വാഡ്രണ്‍ ലീഡര്‍ കുനാല്‍ ശര്‍മ എന്നിവര്‍ പരേഡ് നയിക്കും.
ഭാരതീയ കരസേന, വ്യോമസേന, അതിര്‍ത്തി രക്ഷാസേന, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, റയില്‍വേ സുരക്ഷാസേന, സ്പെഷ്യല്‍ ആംഡ് പോലീസ്, തിരുവനന്തപുരം സിറ്റി ആംഡ് റിസര്‍വ് പോലീസ്, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്, കേരള ജയില്‍ വകുപ്പ്, അഗ്നിശമനരക്ഷാസേന, എക്സൈസ് വകുപ്പ്, വനം വകുപ്പ്, എന്‍സിസി സീനിയര്‍ ഡിവിഷന്, എന്‍സിസി നേവല്‍ യൂണിറ്റ്്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്, ഭാരത് സ്കൗട്ട്സ്, ഗൈഡ്, സംസ്ഥാന പോലീസ് ശ്വാനസേന, അശ്വാരൂഢ പോലീസ്, തിരുവനന്തപുരം സിറ്റി പോലീസ് എന്നിവ പങ്കെടുക്കും. ഇന്ത്യന്‍ ആര്‍മി, തിരുവനന്തപുരം സിറ്റി പോലീസ്, സ്പെഷ്യല്‍ ആംഡ് പോലീസ് എന്നിവയുടെ ബാന്‍ഡുകള്‍ അണിനിരക്കും.
8.50 നാണ് ഗവര്‍ണറുടെ പ്രസംഗം. ഒമ്പതുമുതല്‍ ഒമ്പത് പതിനഞ്ചു വരെ സ്കൂള്‍ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും. ഒമ്പതു പതിനഞ്ചിന് പരേഡ് തിരിച്ചുപോകും. ഒമ്പത് ഇരുപതിന് ദേശീയഗാനത്തിനുശേഷം ഗവര്‍ണര്‍ തിരിച്ചുപോകും. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നതും നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: