തിരുവനന്തപുരം : സമസ്ത വിശ്വകര്‍മ്മ സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ വച്ച് നടന്നു. പ്രതിനിധി സമ്മേളനം അഖില ഭാരത വിശ്വകര്‍മ്മ മഹാസഭ ട്രസ്റ്റിന്റെ അഖിലേന്ത്യാ പ്രസിഡന്റ് പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു വൈകുന്നേരം നടന്ന വിശ്വകര്മ്മസന്ധ്യ സാംസ്കാരിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് വിഷ്ണുഹരിയുടെ അദ്ധ്യക്ഷതയില്‍ സിനിമാ സാഹിത്യ നിരൂപകനും കെഎസ്വിഎസ് സംസ്ഥാന ഉപദേശക സമിതി ചെയര്‍മാനുമായ സുകു പാല്‍ക്കുള്ളങ്ങര ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രദീപ് ചെമ്പൂര് ജനറല്‍ കണ്‍വീനര്‍ അരുണ്‍ വി.ആര്. എന്നിവര്‍ സംബന്ധിച്ചു. ശിവകുമാര്‍, നാനോശില്പി ഗണേഷ് സുബ്രഹ്മണ്യം ക്ഷേത്ര ശില്പി ഷമ്മി പ്രസാദ് എന്നിവര്‍ക്ക് പുരസ്കാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: