തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഘടന അടുത്തമാസം പത്തിന് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കും. ഒരു വട്ടം കൂടി ബാക്ക് ടു ക്യാമ്പസ് എന്ന പേരിലാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് യൂണിവേഴ്സിറ്റി കോളജ് അലൂമ്നി അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30ന് ബെല്ലടിക്കുമ്പോള്‍ കോളേജിലേക്ക് പതിവുപോലെ എത്തുന്ന വിദ്യാര്‍ഥികള്‍ ആദ്യം അസംബ്ലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് അവര്‍ പഠിച്ച ക്ലാസ് മുറികളിലേക്ക് പോകും. അവിടെ മുന്‍കാല അധ്യാപകര്‍ ക്ലാസെടുക്കും. ഇതേ സമയത്ത് കോളേജിലെ ഫിസിക്സ് ഗ്യാലറിയില്‍ പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ- സാഹിത്യ- സാംസ്കാരിക മേഖലയിലെ പ്രശസ്തര്‍ക്ക് ക്ലാസെടുക്കും. വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെ കലാ സന്ധ്യയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: