ന്യൂദല്‍ഹി: നോട്ട് പിന്‍വലിക്കല്‍ കളളപ്പണത്തെ നിര്‍വീര്യമാക്കിയതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കല്‍ രാജ്യത്തിന് ഗുണം ചെയ്യും. ഇപ്പോഴുളള ബുദ്ധിമുട്ടുകള്‍ ഉടന്‍ മാറും. രാജ്യത്തിന്റെ സമ്പദ്ഘടന സുതാര്യമാകാന്‍ ഈ നടപടി വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീര ജവാന്മാര്ക്ക് രാഷ്ട്രപതി ആദരാഞ്ജലി അര്‍പ്പിച്ചു.
ലോകസഭ – നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുളള നീക്കം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത്.രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നമ്മെ കാത്തുരക്ഷിക്കുന്ന സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥന്മരുടെയും നന്മയ്ക്കായി പ്രയത്നിക്കണം.
ഭീകരവാദത്തിന്റെ കറുത്തശക്തികളെ അകറ്റിനിര്‍ത്തണം. ഇത്തരം ശക്തികളെ കര്‍ശനമായും നിശ്ചയദാര്‍ഢ്യത്തോടെയും നേരിടണം. ഇത്തരം ശക്തികളെ ഒരിക്കലും വളരാന്‍ അനുവദിക്കാരുത്.
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും നാശത്തിന് വഴിവയ്ക്കുന്ന ഉപഭോഗരീതിയില്‍ മാറ്റം വരുത്തണം. വെള്ളപ്പൊക്കം, വരള്‍ച്ച, മറ്റ് പ്രകൃതിക്ഷോഭം എന്നിവയില്‍ നിന്ന് സംരക്ഷണം നേടുന്നതിനായി പ്രകൃതിയെ സംരക്ഷിക്കണം. രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: