തകഴി: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തകഴി ഗവ. യുപി സ്കൂളില്‍ സിപിഎമ്മിന്റെ പരിപാടി വിവാദമാകുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഭരണസ്വാധീനത്താല്‍ നിയമം കാറ്റില്‍പ്പറത്തി സ്കൂളില്‍ പരിപാടി നടത്തുന്നത്.
തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യുപി സ്കൂളില്‍ ഇന്നാണ് മന്ത്രി ജി. സുധാകരന് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. അഴിമതിക്കെതിരെയും നിയമലംഘനത്തിനെതിരെയും പൊതുവേദിയില്‍ പ്രസംഗിക്കുന്ന മന്ത്രി തന്നെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനെതിരെയും പ്രദേശവാസികളിലും സിപിഎമ്മിലെ ഒരുവിഭാഗവും രംഗത്തെത്തിക്കഴിഞ്ഞു.
തകഴി ഏരിയാ കമ്മറ്റിയാണ് ബാലാവകാശ പ്രഖ്യാപന റാലി എന്ന പേരില്‍ കുട്ടികളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത്. മറ്റ് പ്രസ്ഥാനങ്ങള്‍ നിരവധി തവണ സ്കൂളില്‍ പരിപാടികള്‍ നടത്തുന്നതിനായി അനുമതി ചോദിച്ചപ്പോഴൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ സിപിഎമ്മിന് പരിപാടി നടത്താന്‍ അനുമതി സ്കൂള്‍ അധികൃതര്‍ നല്‍കിയതുവഴി പാര്‍ട്ടി ആസ്ഥാനമെന്ന പേരാണ് സ്കൂളിനു ചേരുകയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: