ന്യൂദല്‍ഹി: പാസ്പോര്ട്ടുകള് ഇനി പോസ്റ്റോഫീസുകള്‍ വഴിയും നല്‍കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. വിദേശ കാര്യ മന്ത്രാലയം ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കര്‍ണാടകയിലെ മൈസൂര്‍ ഹെഡ്പോസ്റ്റോഫീസിലും ഗുജറാത്തിലെ ദഹോദ് പോസ്റ്റോഫീസിലും നടന്നു.
പാസ്പോര്‍ട്ട് ഓഫീസുകളില്‍ നിന്ന് ഏറെ ദൂരെ താമസിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനാണ് ഹെഡ്പോസ്റ്റോഫീസുകള്‍ വഴി നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഹെഡ് പോസ്റ്റോഫീസുകള്‍ വഴിയാണ് പാസ്പോര്ട്ടുകള് നല്‍കുക.ഈ പോസ്റ്റോഫീസുകള്‍ ഇനി മുതല്‍ പോസ്റ്റോഫീസ് പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ കൂടിയാണ്.
പാസ്പോര്‍ട്ടിനായി പോര്‍ട്ടലില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ബന്ധപ്പെട്ട പോസ്റ്റോഫീസ് പാസ്പോര്‍ട്ട് സേവന കേന്ദ്രം സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കാനാകും.
പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനുളള വ്യവസ്ഥകളില്‍ വിദേശമന്ത്രാലയം ഡിസംബറില്‍ ഇളവുകള്‍ വരുത്തിയിരുന്നു. വയസു തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റു തന്നെ ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ജനനത്തീയതിയുളള ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടേഴ്സ് ഐഡി എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: