കണ്ണൂര്‍: പരിയാരത്ത് യുവാവിനെ തല്ലിക്കൊന്നു. പള്ളിപ്പുറം ബക്കളം സ്വദേശി അബ്ദുള്‍ ഖാദറിനെയാണ് പരിയാരം വായാട് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ദേഹമാസകലം മര്‍ദ്ദനമേറ്റിരുന്നു.
ഇന്ന് രാവിലെ പുലര്‍ച്ചെ ആറരയോടെ പത്രവിതരണക്കാരനാണ് അവശ നിലയില്‍ ഖാദറിനെ റോഡരികില്‍ കണ്ടെത്തിയത്. ഇയാള്‍ പരിയാരം പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഖാദര്‍ മരിച്ചിരുന്നു. ശരീരത്തില്‍ വടി കൊണ്ട് അടിച്ച പാടുകളുണ്ട്. കാല്പ്പാദങ്ങളും കൈകളും ഒടിച്ച നിലയിലാണ്. മറ്റൊരു സ്ഥലത്ത് വച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വായാട് റോഡരികില്‍ തള്ളിയതാണെന്നാണ് പോലീസിന്റെ നിഗമനം.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഖാദറിനെ കണ്ടുകിട്ടിയാല്‍ കൈകാര്യം ചെയ്യണമെന്ന് നവമാധ്യമങ്ങളില്‍ പ്രചരണം ഉണ്ടായിരുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളുടെ ചില്ലുകളും സീറ്റുകളും തകര്‍ക്കുന്നതും ഓട്ടോറിക്ഷകള്‍ നശിപ്പിക്കുന്നതും പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇടയ്ക്കിടെ ഇയാള്‍ പോലീസ് സ്റ്റേഷനിലും ഫയര്‍ സ്റ്റേഷനിലും വിളിച്ച് കമ്പളിപ്പിക്കാറുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: