കൊച്ചി: പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും അവ പ്രധാനമന്ത്രി അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സമ്മതിക്കുകയും ചെയ്തശേഷം കേരളത്തില്‍ വന്ന് പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്ന നടപടി കാപട്യമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്.
ഒരേസമയം കേന്ദ്രത്തില്‍നിന്നും ആനുകൂല്യങ്ങള്‍ നേടുകയും കേന്ദ്രത്തിനെതിരെ സമരം നയിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ സദാചാരം പുലര്‍ത്താന്‍ തയ്യാറാകണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
ബിജെപി സമ്പൂര്‍ണ ജില്ലാ സമിതി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. നസീര്‍, സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാര്‍, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, മഹിളാമോര്‍ച്ച പ്രസിഡന്റ് രേണുസുരേഷ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, മേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, സംഘടനാ സെക്രട്ടറി കാശിനാഥന്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: