കൊച്ചി: ഔദ്യോഗിക ഭാഷാ പദ്ധതി നടപ്പാക്കുന്നതില്‍ ജില്ലയില്‍ വീഴ്ച സംഭവിച്ചതായി വിലയിരുത്തല്‍. ഔദ്യോഗിക ഭാഷാ പുരോഗതി വിലയിരുത്തുന്നതിനുള്ള ഓഫീസ്തല സമിതി രൂപീകരിക്കുന്നതിലും യോഗം ചേരുന്നതിലും വിവിധ വകുപ്പുകള്‍ വീഴ്ച്ച വരുത്തിയതായി നിയമസഭാ സമിതി യോഗത്തില്‍ ജില്ലയിലെ എംഎല്‍എമാരാണ് ചൂണ്ടിക്കാട്ടിയത്.
വിവിധ വകുപ്പുകളുടെ ഏകോപനസമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിട്ടില്ല. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാത്തത് ശരിയായ പ്രവണതയല്ല. വീഴ്ച്ചകള്‍ പരിഹരിച്ച് സമിതികള്‍ കൂടുന്നതില്‍ ജാഗ്രത പാലിക്കണം, സമിതിയോഗം വിലയിരുത്തി. ഔദ്യോഗികഭാഷ മലയാളമാക്കുന്നതില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജില്ലാതലത്തില്‍ കൈവരിച്ച പുരോഗതി സംബന്ധിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷ സമിതി. എംഎല്‍എമാരായ കെ.ആന്‍സലന്‍, യു.ആര്.പ്രദീപ്, ഡി.കെ.മുരളി, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരും പങ്കെടുത്തു.
കളക്ടറേറ്റില്‍ എല്ലാവര്ക്കും മലയാളം അറിയാമെങ്കിലും തെറ്റില്ലാതെയും മികച്ച ശൈലിയിലും ഫയല്‍ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മയുണ്ടെന്ന് എഡിഎം: സി.കെ. പ്രകാശ് സമിതിയെ അറിയിച്ചു. പരിമിതികള്‍ പരിശീലനത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എ.ഡി.എം പറഞ്ഞു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറി ജയലക്ഷ്മി, സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ആര്. ശിവകുമാര്‍ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: