വാഷിങ്ടണ്‍: വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവച്ച പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടിപിപി) വ്യാപാര കരാറില്‍ നിന്ന് അമേരിക്ക പിന്മാറി.
പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതാണിത്. ഉത്തര അമേരിക്കന്‍ സ്വതന്ത്രവ്യാപാര സഖ്യമായ നാഫ്റ്റയില്‍ നിന്നു പിന്മാറുന്നതായും ട്രംപ് അറിയിച്ചു. ചില അന്താരാഷ്ട്ര സംഘടനകള്‍ക്ക് നല്കിവന്നിരുന്ന ഫണ്ടും അദ്ദേഹം നിര്‍ത്തിവെച്ചിട്ടുണ്ട്.
ടിപിപിക്കെതിരെ തെരഞ്ഞെടുപ്പ് സമയത്ത് രൂക്ഷവിമര്‍ശനമായിരുന്നു ട്രംപ് ഉന്നയിച്ചിരുന്നത്. അമേരിക്കയുടെ ഉത്പാദനത്തെ ടിപിപി തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും താന്‍ പ്രസിഡന്റായാല്‍ കരാറില്‍ നിന്ന് പിന്മാറുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഒബാമ ഒപ്പുവച്ചതാണ് ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് കരാര്‍. ശാന്ത സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാപാര സഖ്യമാണിത്. യുഎസിനും കാനഡയ്ക്കും പുറമെ ആസിയന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഈ കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: