ന്യൂദല്‍ഹി: വിവിധസംസ്ഥാനങ്ങളിലെ പോലീസിലുള്ള ഒഴിവുകളുടെ എണ്ണം അറിയിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ഉത്തരവിട്ടു.
പോലീസിന്റെ അപര്യാപ്തത മൂലം സംസ്ഥാനങ്ങളിലെ ക്രമസമാധാന നില തകര്‍ന്നതായി ചൂണ്ടിക്കാട്ടി നല്കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വിവിധ തലങ്ങളിലുള്ള ഒഴിവുകളുടെ എണ്ണം നാലാഴ്ചക്കകം അറിയിക്കണം. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പോലീസിലെ അപര്യാപ്തത വലിയ പ്രശ്നമാണ്. കോടതി പറഞ്ഞു.
രാജ്യത്ത് പോലീസ് സേനയില്‍ 5.42 ലക്ഷത്തോളം പേരുടെ കുറവുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച വിശദമായ സത്യവാങ്ങ്മൂലവുമായി ആഭ്യന്തര സെക്രട്ടറിമാര്‍ കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: