ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പേടിത്തൊണ്ടനെപ്പോലെ ഒളിച്ചോടിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് താത്പര്യപ്പെട്ടിരുന്നു. നേരിട്ടുള്ള ചര്‍ച്ചക്ക് ധൈര്യമില്ലാത്തതിനാലാണ് അദ്ദേഹം ഒളിച്ചോടിയത്. ഇത് ഭീരുത്വമാണ്.
മുഖ്യമന്ത്രിയായിട്ടും ജനാധിപത്യ നേതാവിന്റെ മാനസികനില പിണറായിക്ക് വന്നിട്ടില്ല. സംസാരിക്കാന്‍ പോലും അദ്ദേഹം ഭയക്കുന്നു.
കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതിയായ പിണറായി വിജയന് സിപിഎമ്മിന്റെ ഗുണ്ടാ നേതാവിനെപ്പോലെയാണ് ഇപ്പോഴും പെരുമാറുന്നത്. മുഖ്യമന്ത്രിയായിട്ടും മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടില്ല. എല്ലാവരെയും തുല്യരായി കാണാന്‍ സാധിക്കാത്ത മുഖ്യമന്ത്രിയുടെ ഭരണത്തില്‍ കൊലപാതകം ആവര്‍ത്തിക്കുന്നതില്‍ അത്ഭുതമില്ല.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. സിപിഎം കേരളത്തെ അറവുശാലയാക്കി മാറ്റുന്നു. സംഘപ്രവര്ത്തകരാകുന്നത് കൊലചെയ്യപ്പെടാനുള്ള കുറ്റമായി മാറുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: