കൊട്ടാരക്കര: കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും മൈലം പഞ്ചായത്തിലെ അന്തമണ്‍ പ്രദേശത്ത് 15 വര്‍ഷം മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല.
പദ്ധതിയുടെ ഭാഗമായി കിണര്‍ കുഴിക്കുകയും മറ്റ് സാമഗ്രികള്‍ വയ്ക്കാന്‍ ഭൂമി വാങ്ങിയെങ്കിലും അവിടെ വാട്ടര്‍ടാങ്ക് നിര്‍മ്മിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. പഞ്ചായത്തിലെ അന്തമണ്‍, കലയപുരം, താമരക്കുടി, ഇഞ്ചക്കാട് വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അന്തമണ്‍-കലയപുരം ഭാഗത്ത് ഇരുമ്പിന്റെ വലിയ പൈപ്പ് കുഴിച്ചിട്ടെങ്കിലും അത് മണ്ണിനടിയില്‍ കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ് ഇപ്പോള്‍.
കൂടാതെ സമീപത്തെ തൃക്കപാലേശ്വരം കുടിവെള്ള പദ്ധതിയും ജീവനില്ലാതെ കിടക്കുകയാണ്. തേമ്പറ ഭാഗത്തെ കുളം നില്ക്കുന്ന ഭാഗം വിലയ്ക്ക് വാങ്ങി സൗകര്യം ഒരുക്കിയതും 8500 ലിറ്ററിന്റെ സംരക്ഷണശേഷിയുള്ള വാട്ടര്‍ടാങ്കും ഇന്നും നാടിന്റെ ദാഹം തീര്‍ക്കാന്‍ കഴിയാതെ പാതിവഴിയില്‍ നില്‍ക്കുകയാണ്. അന്തമണ്‍ വാര്‍ഡിലെ മലനടഭാഗം, പാറവിള, ആലുംവിള, കൈമാംകുന്ന് ഭാഗങ്ങളിലെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: