പാലക്കാട്ട്വീട്ടമ്മയെചുട്ടുകൊന്നമാര്ക്സിസ് ഭീകരതക്കെതിരെ മഹിളാമോര്‍ച്ച
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന
ധര്‍ണ്ണയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അന്തരിച്ച വിമലയുടെ
ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
തിരുവനന്തപുരം: കേരളത്തെ സിപിഎം കശാപ്പുശാലയാക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖേരന്. പാലക്കാട് കഞ്ചിക്കോട്ട് വിമലയെന്ന വീട്ടമ്മയെ ചുട്ടുകൊന്ന സിപിഎം നടപടിക്കെതിരെ മഹിളാ മോര്‍ച്ച തിരുവനന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാവോവാദികള്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് സിപിഎം സംസ്ഥാനത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. മാവോവാദികള്‍ അക്രമം നടത്തുന്നത് ഒരു പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണ്. എന്നാല്‍ പാവങ്ങളെ ചുട്ടുകൊല്ലുന്നത് എന്ത് പ്രത്യയശാസ്ത്ര പ്രകാരമാണെന്ന് സിപിഎം വിശദീകരിക്കണം.
മുഖ്യമന്ത്രിയുടെയും വി.എസ.് അച്യുതാനന്ദന്റെയും മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത്. വിഎസിന് ധാര്‍മ്മികത ഉണ്ടെങ്കില്‍ സ്വന്തം മണ്ഡലത്തില്‍ പോയി അക്രമങ്ങള്‍ക്ക് ഇരയായി വാവിട്ടു കരയുന്ന അമ്മമാരെ കാണാന്‍ തയ്യാറാകണം. പിണറായിയുടെ മണ്ഡലമായ ധര്‍മ്മടം ഇന്ന് അധര്മ്മടം ആയിരിക്കുകയാണ്.
കേരളത്തിന് അരി ചോദിച്ച് പ്രധാനമന്ത്രിയെ കാണുന്ന മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ജീവന് സുരക്ഷിതമാണോയെന്ന് അദ്ദേഹത്തോട് പറയണം.
മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ഹേമലത അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സുധര്‍മ്മ, സംസ്ഥാന സെക്രട്ടറി വിജയകുമാരി, ജില്ലാ ജനറല്‍ സെക്രട്ടറി അനു അയ്യപ്പന്, ശ്രീകുമാരി അമ്മ, ആഷാ ഷെറിന്, കൗണ്‍സിലര്‍ സിമി ജ്യോതിഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, ജില്ലാ ഉപാദ്ധ്യക്ഷന്‍ പൂന്തുറ ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: