തേനി: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട സമരത്തിനു പിന്നില്‍ സിപിഐ (എംഎല്) പോലുള്ള തീവ്ര ഇടതുപക്ഷ സംഘടനകളുണ്ടെന്ന് തമിഴ്നാട് പോലീസ്. ബില്‍ വന്ന ശേഷവും സമരം തുടരുന്നത് എന്തിനാണെന്ന ചോദ്യത്തോട് പല സമരക്കാര്‍ക്കും കൃത്യമായ ഉത്തരമില്ല.
അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതോടെയാണ് ഇവര്‍ പുതിയ ജനനായകം, സിപിഐ (എംഎല്), റവല്യൂഷണറി യൂത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരാണെന്ന് വെളിവായത്. മൈക്കും മറ്റ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കിയതാരെന്ന് പോലീസ് ചോദിച്ചു. ഇതിന് കൃത്യമായ ഉത്തരമില്ലായിരുന്നു.
യഥാര്‍ഥ ജെല്ലിക്കെട്ട് സമരക്കാര്‍ ബില്ലില്‍ തൃപ്തരാണല്ലോ, പിന്നെ നിങ്ങളെന്തിനാണ് സമരം തുടരുന്നതെന്ന് ചോദിച്ചപ്പോഴും കൃത്യമായ ഉത്തരം നല്‍കിയില്ല. അതോടെ സമക്കാര്‍ അകന്നുമാറി മുങ്ങി. പലയിടങ്ങളിലും പോലീസ് അഭ്യര്‍ഥിച്ചതോടെ സമരക്കാര്‍ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: