തിരുവില്വാമല/ പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസ് ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.പ്രകാശ്ബാബു. കോളേജിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി.
ജിഷ്ണു പ്രണോയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, അവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തുക, ജിഷ്ണുവിന്റെ കുടുംബത്തിന് കോളേജ് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷന്‍ പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മാര്‍ച്ച് കോളേജിന് മുന്നില്‍ പോലീസ് തടഞ്ഞു.
പാലക്കാട് ജില്ലാ പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കെ.ആര്.ഹരി, അജിതോമസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബാബു വലിയവീട്ടില്‍, ഷൈന്‍ നെടിയിരിപ്പില്‍, യുവമോര്‍ച്ച നേതാക്കളായ രാധിക ദ്വാരകദാസ്, അഡ്വ. പി.പി.സജിത്ത്, അനൂപ് വേണാട്, രതീഷ് ചീരാത്ത്, കണ്ണന്, കെ.പി.വിഷ്ണു, ജെബിന്, രാംലാല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
ജിഷ്ണുവിന്റെ കുടുംബത്തിനു നീതി ലഭിക്കും വരെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ ഇന്നു മുതല്‍ വഴി തടയുമെന്നും, നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങള്‍ സംസ്ഥാനത്തൊരിടത്തും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അഡ്വ.കെ.പി.പ്രകാശ് ബാബു പാലക്കാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തില്‍ ഒന്നാംപ്രതി സര്‍ക്കാരാണ്.
ആഭ്യന്തരവകുപ്പിന്റെ ഒത്തുകളിക്കെതിരെ വേണ്ടിവന്നാല്‍ മുഖ്യമന്ത്രിക്കെതിരെയും വഴിതടയല്‍ സമരം നടത്തുമെന്നും പ്രകാശ് ബാബു വ്യക്തമാക്കി. പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്തു ജിഷ്ണുവിന്റെ കുടുംബത്തോടു നീതി കാട്ടി എന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമം കുറ്റക്കാരായ മാനേജ്മെന്റിനെ രക്ഷിക്കാനാണ്.
സംസ്ഥാനത്ത് സ്വാശ്രയകോളേജില്‍ നിരവധി കുട്ടികള്‍ക്ക് ജീവന്നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ കുടുംബങ്ങള്ക്ക്സര്ക്കാര് ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. സംസ്ഥാനസെക്രട്ടറിമാരായ അഡ്വ.കെ.ആര്.ഹരി,സി.ആര്.പ്രഭുല്‍കൃഷ്ണ, ജില്ലാ പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍, അജി തോമസ്, എന്‍.കെ.മണികണ്ഠന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: