നെടുങ്കണ്ടം: ബോഡിമെട്ട് ചെക്ക്പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.
കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ പൂതിപറമ്പില് രാജു(55) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 11.45 ഓടെയാണ് 65 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. പതിവായി കഞ്ചാവ് കടത്തുന്ന ഇയാള്‍ ഇടുക്കിയിലെ ബോഡിമെട്ട്, കമ്പംമെട്ട്, കുമളി എന്നിവിടങ്ങളിലൂടെ മാറിമാറി യാത്രചെയ്യുന്നുണ്ട്.
സ്വന്തം ഉപയോഗത്തിനാണ് എന്ന് പറയുമ്പോഴും ഇയാള്‍ക്ക് വില്പ്പനയുള്ളതായി എക്സൈസ് സംശയിക്കുന്നുണ്ട്. പരിശോധനയ്ക്കിടെ നടന്നുവരികയായിരുന്ന രാജു ചെക്ക്പോസ്റ്റ് കടക്കാന്‍ മടിച്ച് നിന്നതാണ് കുടുങ്ങുന്നതിന് കാരണമായത്. പ്രതി മാറി നില്‍ക്കുന്നത് കണ്ട എക്സൈസ് സംഘം അല്‍പ്പനേരം പരിശോധന നിര്‍ത്തി മാറി നിന്ന് തന്ത്രപൂര്‍വ്വമാണ് കുടുക്കിയത്. ഉടുമ്പന്‍ചോല റേഞ്ച് പാര്‍ട്ടിയും ബോഡിമെട്ട് എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്.
ഉടുമ്പന്‍ചോല എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രസാദ് വൈ, ഉദ്യോഗസ്ഥരായ സതീഷ്കുമാര്‍, ശ്രീകുമാര്‍, ദീപുകുമാര്‍, ജലീല്‍, രാധാകൃഷ്ണന് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: