ആലുവ: 16-ാമത് മാര്‍ അത്തനേഷ്യസ് ട്രോഫിക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം എംഎസ്പി സ്കൂള്‍ ജേതാക്കളായി. ഫൈനലില്‍ ഇടവണ്ണ ഇലാഹി ഓറിയന്റല്‍ എച്ച്എസ്എസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് എംഎസ്പി സ്കൂള്‍ ചാമ്പ്യന്മാരായത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 54-ാം മിനിറ്റില്‍ വിഷ്ണു ഭാസ്ക്കറും 65-ാം മിനിറ്റില്‍ ഗിഫ്റ്റ് സി. ഗ്രേഷ്യസും ഗോള്‍ നേടി.ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്കോററായും എംഎസ്പി സ്കൂളിന്റെ വിഷ്ണു ഭാസ്ക്കറും മികച്ച ഗോള്‍കീപ്പറായി ഇലാഹി സ്കൂൡന്റെ ക്യാപ്റ്റന്‍ അലി ഹൈദറും മികച്ച ഡിഫന്ററായി എംഎസ്പിയുടെ റൂണിയും മികച്ച മിഡ്ഫീല്‍ഡറായി ഗിഫ്റ്റി സി. ഗ്രേഷ്യസും തെരഞ്ഞെടുക്കപ്പെട്ടു.
ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്മാന് എം.ഒ. ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലിസ്സി എബ്രഹാം, എം.എം. ജേക്കബ്, ജോസ് വി. ജോസഫ്, ചിന്നന് ടി. പൈനാടത്ത്, കെ.പി. വില്ല്യംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: