ചേര്‍ത്തല: കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് പകരുന്നത് അന്നദാനത്തിന്റെ പുണ്യം. ഭക്തജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന അന്നദാനത്തില്‍ ഇതുവരെ മൂന്ന് ലക്ഷത്തോളം ആളുകള്‍ പങ്കാളികളായി. ശ്രീകോവില്‍ പ്രതിഷ്ഠാദിനത്തില്‍ അന്‍പതിനായിരത്തോളം ഭക്തര്‍ അന്നദാനത്തില്‍ പങ്കെടുത്തു.
സമൂഹ വിഹാഹത്തോടനുബന്ധിച്ച് 26ന് നടക്കുന്ന അന്നദാനത്തിലും അരലക്ഷത്തേളം ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ആറാട്ടുത്സവമായ 29 വരെ അന്നദാനം തുടരും. പ്രതിദിനം അന്നദാനം ഒരുക്കാന്‍ എസ്എന്‍ഡിപി ശാഖകളുടെയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകളാണ് ഒത്തുചേരുന്നത്.
ക്ഷേത്രക്കരയില്‍ ഭക്തജനങ്ങള്‍ വിളയിച്ച ജൈവപച്ചക്കറി വിഭവങ്ങളാണ് അന്നദാനത്തിന് ഉപയോഗിക്കുന്നത്. തങ്ങളുടെ ഭവനങ്ങളില്‍ വിളയിച്ച പച്ചക്കറി ഫലങ്ങള്‍ താലപ്പൊലിയോടെയാണ് സ്ത്രീകളും കുട്ടികളും ക്ഷേത്രത്തില്‍ എത്തിക്കുന്നത്. കലവറ നിറയ്ക്കാനായി വിവിധ കൂട്ടായ്മകളും തൊഴിലാളി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമുള്‍പ്പെടെ സഹായങ്ങളുമായി എത്തുന്നുണ്ട്.
ദേവസ്വം പ്രസിഡന്റ് പി.ഡി ഗഗാറിനും സെക്രട്ടറി രാമചന്ദ്രന് കൈപ്പാരിശേരിക്കുമൊപ്പം പി.പി നാരായണന് ചെയര്‍മാനും രാധാകൃഷ്ണന് തേറാത്ത് വര്‍ക്കിംഗ് ചെയര്‍മാനും ദിലീപ് അമ്പാടി കണ്വിനറുമായുള്ള കമ്മറ്റിയാണ് അന്നദാനത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: