ആലപ്പുഴ: സാഹിത്യ ചലച്ചിത്ര രംഗത്തെ പുതിയ പ്രവണതകള്‍ സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആരോപിച്ചു. അതിര്‍ത്തി കാക്കുന്ന ജവാന്മാരെ മോശമായി ചിത്രീകരിക്കുന്ന ദേശവിരുദ്ധ പ്രമേയം കൈകാരം ചെയ്യുന്ന ചലച്ചിത്രത്തിനുവരെ ഇവിടെ പ്രദര്‍ശനാനുമതി നല്‍കിയത് ഗുരുതരമായ തെറ്റാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ദേശസ്നേഹം, സംസ്കാരം ചരിത്രാവബോധം എന്നിവ പ്രതിപാദിച്ച് സംസാരിക്കുന്നവരെല്ലാം ഹിന്ദു ഫാസിസ്റ്റ് ആണെന്ന ധാരണ പരത്താനും കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ ചേരിതിരിവ് സൃഷ്ടിക്കാനും ചില ശക്തികള്‍ തയ്യാറാകുന്നത് കാണുന്നു. ജനങ്ങള്‍ ഇത്തരം പ്രവണതകളെ തിരിച്ചറിയുന്നത് ദേശീയതയ്ക്ക് ശക്തി പകരുന്നു.
ജില്ലാ സംഘടനാ കാര്യദര്‍ശി കണ്ണന് തലവടി പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി തിരുര്‍ രവീന്ദ്രന്, നിഷികാന്ത്, അനൂപ് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ ഡോ. പ്രദീപ് ഇറവന്‍കര (പ്രസിഡന്റ്), നിഷികാന്ത് (വര്‍ക്കിങ് പ്രസിഡന്റ്), വിവേക് (ജന. സെക്രട്ടറി), സുരേഷ്കുമാര്‍ (ഖജാന്‍ജി), അനു കൃഷ്ണന് (ഉപജില്ലാ സംഘടനാ കാര്യദര്‍ശി) എന്നിവരുള്‍പ്പെട്ട ചെങ്ങന്നൂര്‍ ഉപജില്ലാ സമിതിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: