കണ്ണൂര്‍: കലോത്സവത്തിനെത്തിയ മത്സരാര്ഥികളും മറ്റും താമസിച്ച വിദ്യാലയങ്ങളും വേദികള്‍ക്ക് സമീപത്തെ വീടുകളും തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സംഘവും ഇന്ന് രാവിലെ സന്ദര്‍ശിക്കും. രാവിലെ 10 നു ഇത്തരം സ്ഥലങ്ങള്‍ സംഘാടകസമിതി അംഗങ്ങളോടൊപ്പം സന്ദര്‍ശിക്കാനാണ് തീരുമാനം. താമസ സ്ഥലമൊരുക്കിയ വിദ്യാലയങ്ങള്‍ക്ക് എന്തെങ്കിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ നേരിട്ട് കാണുന്നതിനും പരിഹരിക്കുന്നതിനുമായാണ് മന്ത്രിയും സംഘവും സന്ദര്‍ശനം നടത്തുക. വേദികള്‍ക്കരികിലെ വീട്ടുകാര്‍ക്ക് ഏതെങ്കിലും രീതിയിലുണ്ടായ വിഷമതകള്‍ പരിഹരിക്കുന്നതിനും ശ്രമമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: