ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിക്കുന്ന രഹസ്യരേഖകള്‍ പുറത്തുവിടണമെന്ന ആവശ്യം പൂര്ത്തീകരിക്കുവാനായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നേതാജിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് മോദിയുടെ ട്വിറ്റര്‍ സന്ദേശം.
ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നതിനായി പ്രധാന പങ്ക് വഹിച്ച നേതാജിയെ ഈ അവസരത്തില്‍ സല്യൂട്ട് ചെയ്യുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
മഹാനായ ചിന്തകന്‍ കൂടിയായ നേതാജി എപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: