തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയര്‍പ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രാവിലെ സമരപ്പന്തലിലെത്തി.
മാനേജുമെന്റിനെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടാത്ത ഒരു പ്രിന്‍സിപ്പള്‍ ആ കസേരയില്‍ ഇരിക്കുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു. അതേസമയം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പ്രിന്‍സിപ്പാളിനെതിരെ വിദ്യാര്‍ത്ഥി സമരം പതിമൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ ഇടപെടല്‍.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നും ഉപസമിതി തെളിവുകള്‍ ശേഖരിക്കും. സര്‍വകലാശാല അഫിലിയേഷന് കമ്മിറ്റി കണ്‍വീനര്‍ പി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതിയാണ് രാവിലെ പതിനൊന്ന് മണിയോടെ ലോ അക്കാദമി കോളേജിലെത്തിയത്. തെളിവെടുപ്പ് നാളെയും തുടരും. 30ന് സര്‍വകലാശായ്ക്ക് റിപ്പോര്‍ട്ട് നല്‍കും.
അതേ സമയം പ്രിന്‍സിപ്പള്‍ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് മാനേജുമെന്റ് ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാള്‍ നടത്തിയ പത്രസമ്മേളന വേദിയിലും പുറത്തും എബിവിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: