ന്യൂദല്‍ഹി: ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. തമിഴ്നാട് സര്‍ക്കാരിന്റെ ഒര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അന്തിമവിധി പറയാനിരിക്കുകയാണ്. അതിനിടെ സംസ്ഥാന സര്‍ക്കാര്‍ ഒര്‍ഡിനന്‍സ് കൊണ്ടു വന്നത് ശരിയായില്ല. വിഷയത്തെക്കുറിച്ച് മൃഗസംരക്ഷണ ബോര്‍ഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.
പെറ്റ സുപ്രീംകോടതിയെ സമീപിക്കുന്നുവെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അറുപത്തി ഒമ്പതോളം ഹര്‍ജികള്‍ തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: