സംസ്കൃതോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്കൂള്‍ വിഭാഗം സംസ്കൃത നാടകത്തില്‍ കോഴിക്കോട് ചാലപ്പുറം ഗവ. അച്യുതന് ഗേള്‍സ് എച്ച്എസ്എസ് വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച മൃച്ഛകടികത്തിന് എഗ്രഡും ഒന്നാം സ്ഥാനവും.
നാടകതത്തില് ശകാരന്റെ വേഷമിട്ട ദേവികയെ മികച്ച നടിയായും തെരഞ്ഞെടത്തു. ബിസി രണ്ടാം നൂറ്റാണ്ടില്‍ മഹാകവി ശൂദ്രകനാല് രചിക്കപ്പെട്ട മൃച്ഛകടികം നാടകത്തിന്റെ തനിമ ഒട്ടും ചോര്‍ന്നുപോവാതെയാണ് വിദ്യാര്‍ത്ഥിനികള്‍ രംഗത്തവതരിപ്പിച്ചത്. സാധാരണ സംസ്കൃത പുരാണ നാടകങ്ങളില്‍ നിന്നും വ്യത്യസ്തമായ സമകാലിക സമൂഹത്തിന്റെ സജീവ ചിത്രീകരണമായി നാടകം മാറി.
എം. കാവ്യ, സുമി സുരേഷ്, ചൈത്ര, അഞ്ജലി, അതുല്യ, ആവണി, കൃഷ്ണപ്രിയ, വര്‍ണന, എം. ദേവിക, നവ്യ വിനോദ് എന്നീ വിദ്യാര്‍ത്ഥിനികളാണ് നാടകത്തില്‍ വേഷമിട്ടത്. കൊടുമണ്‍ ഗോപാലകൃഷ്ണനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സ്കൂളിലെ സംസ്കൃത അദ്ധ്യാപിക എ.കെ. സില്‍ജയും കുട്ടികള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: