പെഷവാര്‍: ഷിയാ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറാന്‍ ഗോത്ര മേഖലയിലെ തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 25 പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.
അഫ്ഗാനിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കുറാം മേഖലയിലാണ് സ്ഫോടനം. മാര്‍ക്കറ്റിലെ തക്കാളി കൂട്ടത്തിനിടയില്‍ ഒളിപ്പിച്ച നാടന്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
21 മൃതദേഹങ്ങള്‍ കിട്ടിയതായി പ്രദേശത്തെ അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.
സൈന്യത്തിന്റെ ഹെലിക്കോപ്ടറുകളിലാണ് പരിക്കേറ്റവരെ ആശുപത്രകളിലേയ്ക്ക് കെണ്ടു പോയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹരിക് ഇ താലിബാന് വക്താവ് ഉമര്‍ ഖുര്‍സാനി ഏറ്റെടുത്തു. ഭീകരനേതാവ് ആസിഫ് ഛോട്ടുവിന്റെ കൊലയ്ക്ക് പകരമായിട്ടാണ് സ്ഫോടനമെന്നാണ് ഇയാള്‍ പറഞ്ഞത്.
ആസിഫിന്റെ തലയ്ക്ക് 30ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്. ലോഹോറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനേതാവ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: