കണ്ണൂര്‍: കടലായി വാട്ടര്‍ ടാങ്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കൊടുവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്ത സംഭവം സിപിഎം ഇടപെട്ട് തേച്ചുമാച്ചു കളയാന്‍ ശ്രമം നടക്കുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ആരോപിച്ചു. എന്‍ഡിഎഫുകാരുടെ ആയുധപരിശീലനം രാത്രികാലങ്ങളില്‍ ഇവിടെ നടക്കാറുണ്ടെന്ന് കണ്ണൂര്‍ സിറ്റി പോലീസ് അധികൃതര്‍ക്ക് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. ഇപ്പോള്‍ ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ സിപിഎം നേതാവ് ഇടപെട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മുണ്ടേരി, തോട്ടട എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ക്ക് സമാനമാണ് ഇവയും. ജില്ലയെ കലാപകലുഷിതമാക്കാന്‍ എന്‍ഡിഎഫ് ശ്രമിക്കുകയാണെന്നും അതിന് സിപിഎ പിന്തുണ നല്‍കുകയാണെന്നും വിനോദ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: