മൂവാറ്റുപുഴ: ബിസിനസ് പാര്‍ട്ട്ണര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ ഒമാനില്‍ മരിച്ചു. മൂവാറ്റുപുഴ ആട്ടായം മുടവനാശേരില്‍ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (ബേബി 49) എന്നിവരെയാണ് സലാലക്ക് സമീപമുള്ള താമസസ്ഥലത്ത് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരാളെ മുറിയിലും മറ്റൊരാളെ സമീപത്തെ കെട്ടിടത്തിന്റെ താഴെയുമാണ് കണ്ടെത്തിയത്. ഇവര്‍ സലാലയില്‍ ക്രഷര്‍ യൂണിറ്റ് ആരംഭിച്ചിരുന്നു. ഒരുവര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ക്രഷര്‍ യൂണിറ്റിന്റെ ട്രയല്‍ ശനിയാഴ്ച നടന്നിരുന്നു. ഒരാളെ കൊലപ്പെടുത്തിയശേഷം മറ്റൊരാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന.
നേരത്തെ ആട്ടായത്ത് ക്രഷര്‍ യൂണിറ്റ് നടത്തുകയായിരുന്നു മുഹമ്മദ്. വീടിനു സമീപം ഹോളോബ്രിക്സ് മാനു ഫാക്ച്ചറിങ് യൂണിറ്റ് നടത്തി വരികയായിരുന്നു നജീബ്. ഇരുവരും ചേര്‍ന്ന് ഒന്നര വര്‍ഷം മുമ്പാണ് ഒമാനില്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടങ്ങിയത്. രണ്ട് മാസം മുമ്പ് നാട്ടില്വന്നുപോയ മുഹമദ് 26-ന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി ടിക്കറ്റ് ഒകെയായ വിവരം ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച ഉച്ചയോടെ എത്തിയത് മരണ വിവരമായിരുന്നു.
മുഹമ്മദിന്റെ ഭാര്യ സല്‍മ. മക്കള്‍: ലുഖ്മാന്, മുഹസിന, അധിനാന്. നജീബിന്റെ ഭാര്യ ഹസന് ബീഗം (മോളി) മക്ക ള്‍: അമീന് മുഹമ്മദ്, അല്ക്കാഫാത്തിമ, അലീനമീര,
പ്രതികരിക്കാൻ ഇവിടെ എഴുതുക: