ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി കാര്‍ഷിക മേള 26 മുതല്‍ 30 വരെ പാറേല്‍പള്ളി മൈതാനിയില്‍ നടക്കും.
26ന് രാവിലെ 9ന് ദേശീയോദ്ഗ്രഥന റാലി ബൈപാസ് ജംഗ്ഷനില്‍ നിന്നും ഫാം ഫെസ്റ്റ് നഗരിയിലേക്ക് എത്തിച്ചേരും. 10.15ന് ഭിന്നശേഷിക്കാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് ഹരിതാഞ്ജലി 11.15ന് കാര്‍ഷിക പ്രദര്‍ശന പവലിയന് ഉദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ നിര്‍വ്വഹിക്കും. 3.30ന് കാര്‍ഷിക മേള ഉദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിക്കും. 27ന് രാവിലെ 10.30ന് നടക്കുന്ന ആരോഗ്യ സെമിനാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 3.30ന് നടക്കുന്ന സുവര്‍ണ സംവര്ണ്ണ സംഗമം മന്ത്രി മാതൃ റ്റി തോമസ് ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10.30ന് നടക്കുന്ന സെമിനാര്‍ ഡോ. കെ.സി.ജോസഫ് മുന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് വാവാ സുരേഷ് ഷോ, 6.30ന് കലാസന്ധ്യ. 29ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സെമിനാര്‍ ഡോ.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് വഞ്ചിപാട്ട് മത്സരം, 5.30ന് കലാപരിപാടികള്‍, 6.30ന് സ്റ്റേജ് ഷോ. 30ന് രാവിലെ ഒന്‍പതിന് ഗാന്ധി സ്മൃതി, 10.30ന് നടക്കുന്ന സെമിനാര്‍ പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 2.30ന് നാടന്‍ കലാപരിപാടികള്‍, 4ന് നടക്കുന്ന സമാപനസമ്മേളനം നൂറുമേനി അദ്ധ്യക്ഷന്‍ ചാസ് ഡയറക്ടര്‍ ഫാ.ജോസഫ് കളരിക്കല്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: