തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടെയാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.പത്രസമ്മേളനത്തിനിടയിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ വേദിക്ക് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
കോളേജിനും പ്രിന്‍സിപ്പലിനുമെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ലക്ഷ്മി നായരുടെ വാര്‍ത്താ സമ്മേളനം.
എന്നാല്‍ കോളേജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രംഗത്തെത്തി. ഇന്റോണല്‍ മാര്‍ക്ക് നല്‍കുന്നത് സുതാര്യമായാണെന്നും വ്യക്തി താല്പര്യങ്ങള്ക്ക് വേണ്ടി ചിലര്‍ കുട്ടികളെ ചട്ടുകമാക്കുന്നെന്നും ലക്ഷ്മി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
വിദ്യാര്‍ത്ഥികളെ താന്‍ അസഭ്യം പറഞ്ഞുവെന്ന ആരോപണവും അവര്‍ നിഷേധിച്ചു. തന്റെ കുടുംബ പശ്ചാത്തലവും സാമൂഹിക നിലവാരവും അതിന് തന്നെ അനുവദിക്കില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ലൈബ്രറിയും കളിക്കാന്‍ ഗ്രൗണ്ടും നല്‍കിയിട്ടുണ്ട്.ഇലക്ഷന് ക്യാമ്പയിന് പോകുന്നവര്‍ക്ക് വരെ ഹാജര്‍ നല്കിയ പ്രിന്‍സിപ്പലാണ് താനെന്നും ലക്ഷ്മി നായര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: