തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്ക് ട്രാഫിക് ബോധവത്കരണം നടപ്പിലാക്കുന്നതിന്റെഭാഗമായി സിറ്റി ട്രാഫിക് പോലീസ് നിര്‍മ്മിച്ച സ്മാര്‍ട്ട് ട്രാഫിക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പട്ടം ഗേള്‍സ് ഹൈസ്ക്കൂളില്‍ നടന് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഡിജിപി അധ്യക്ഷത വഹിക്കും. ശുഭയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിലേക്കായി സോഫ്റ്റ് (സേവ് ഔവര്‍ ഫെല്ലോ ട്രാവലര്‍) പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് 11ന് വഴുതക്കാട് ടാഗോര്‍ തീയേറ്ററില്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരും ജനപ്രതിനിധികളും മറ്റ് ഉന്നത ഉദേ്യാഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി ശുഭയാത്ര പ്രോജക്ടിന്റെ ബ്രാന്‍ഡ് അംബാസിഡറായ മോഹന്‍ലാല്‍ പങ്കെടുക്കും. ശുഭയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും റോഡില്‍ സുഗമമായ യാത്ര ഒരുക്കുന്നതിനുമുള്ള ട്രാഫിക് എക്സിബിഷന്റെ പ്രദര്‍ശനം 24 മുതല്‍ 28 വരെ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ടില്‍ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: