കാലടി: സംസ്കൃത സര്‍വകലാശാലയില്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും പ്രധാന കവാടത്തിന്റെയും ഉദ്ഘാടനവും നടത്താനെത്തിയ മന്ത്രിക്കെതിരെ എഐഎസ്എഫ് പ്രതിഷേധം. ഉദ്ഘാടന ശേഷം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കാറില്‍ കയറുന്ന സമയത്തായിരുന്നു ഇത്.
മുഖ്യകവാടത്തില്‍ പ്രതിമ സ്ഥാപിക്കരുത് എന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് സമരം ചെയ്തിരുന്നു. ഇപ്പോള്‍ സര്‍വകലാശാല പി വിസിയായ, അന്ന് സംസ്കൃത സാഹിത്യവിഭാഗം മേധാവിയായിരുന്ന ഡോ. ധര്‍മ്മരാജ് അടാട്ടാണ് നേതൃത്വം നല്‍കിയിരുന്നത്.
ചടങ്ങില്‍ സ്വാഗതം പറഞ്ഞ പിവിസി ശങ്കരപ്രതിമയെക്കുറിച്ചോ പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം നല്കിയ ഡോ. എം.സി. ദിലീപ്കുമാറിനെക്കുറിച്ചോ പരാമര്‍ശിച്ചില്ല. പ്രചാരണ കമാനങ്ങളില്‍ ശങ്കരപ്രതിമയുടെ അനാച്ഛാദനം പരാമര്ശിക്കാഞ്ഞതില് ഹിന്ദുസംഘടനകള്‍ പ്രതിഷേധിച്ചു.
സര്‍വകലാശാലയ്ക്കെതിരേ പ്രവര്‍ത്തിച്ച പിഎച്ച്ഡി വിദ്യാര്‍ത്ഥികളായ അമല്‍രാജ്, ഉണ്ണിമായ, ഇന്ദുലേഖ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി- എബിവിപി സംഘടനകള്‍ ആവശ്യപ്പെട്ടു. കാലടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ. മോഹന്‍ദാസ്, ബ്ലോക്ക് മെമ്പറുമായ ടി.പി. ജോര്‍ജ്, ബിജെപി അങ്കമാലി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബസന്ത്കുമാര്‍, ജില്ലാ വെസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: