കോട്ടയം: കോട്ടയം സാംസ്കാരിക വേദിയുടെ ഉദ്ഘാടനം 22ന് വൈകിട്ട് 6ന് ഗുഡ്ഷെപ്പേര്‍ഡ് റോഡിലെ ഐഎംഎ ഹാളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വ്വഹിക്കും. വേദി പ്രസിഡന്റ് അഡ്വ.ടി.വി.സോണി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ.കെ.സുരേഷ് കുറുപ്പ് എംഎല്‍എ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. കോട്ടയത്തെ വിശിഷ്ടവ്യക്തികളായ പി.യു.തോമസ്(ആതുരസേവനം), ഡോ.മാത്യു പാറയ്ക്കല്‍(വൈദ്യസേവനം), പ്രേംപ്രകാശ്(ചലച്ചിത്രരംഗം), ടി.ഡി.ജോസഫ്(വ്യാപാരരംഗം), ആര്‍ട്ടിസ്റ്റ് സുജാതന്‍( കലാരംഗം), ഡോ.എ.എന്‍.വിശ്വനാഥന്‍പിള്ള(പൊതുജന സേവനം), ഭവാനി ചെല്ലപ്പന്(നൃത്തരംഗം)എന്നിവരെ ജോസ്.കെ.മാണി എംപി ആദരിക്കും. മുഖ്യപ്രസംഗവും അംഗത്വകാര്‍ഡ് വിതരണവും മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്.സോന നിര്‍വ്വഹിക്കും. കുറിച്ചി ശിവഗിരിമഠം അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമിധര്‍മ്മ ചൈതന്യ, കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, തിരുനക്കര പുത്തന്‍പള്ളി ഇമാം താഹമൗലവി എന്നിവര്‍ അനുഗ്രഹപ്രഭാഷണവും മുന്‍സിപ്പല്‍ പ്രതിപക്ഷനേതാവ് സി.എന്‍.സത്യനേശന് ആശംസയും പറയും, വേദി സെക്രട്ടഫി അഡ്വ.ശാന്താറാം റോയി തോളൂര്‍ സ്വാഗതവും ട്രഷറര്‍ പി.ബി.ഗിരീഷ് കൃതജ്ഞതയും പറയും. 7.30ന് സ്നേഹവിരുന്നും കരോക്കെ ഗാനമേളയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: