കോട്ടയം: കുമരകത്ത് നിലനിന്നിരുന്ന ക്രമസമാധാനം വീണ്ടും സിപിഎം തകര്‍ത്തിരിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. യാതൊരുപ്രകോപനവുമില്ലാതെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനിത്തിനെ സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. കുമരകം പോലീസ് സ്റ്റേഷന് ഭരിക്കുന്നത് സിപിഎം ക്രിമിനലുകളായ വാറന്റ് പ്രതികളാണ്. നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ് വീണ്ടും കുമരകത്ത് സംഘര്‍ഷത്തിന് തുടക്കമിട്ടിരിക്കുന്നത്. സിപിഎമ്മിന്റെ ബി ടീം ആയിട്ടാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. കോട്ടയം ജില്ലയെ കണ്ണൂരാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് കനത്തവില നല്‍കേണ്ടിവരും. ബിജെപി പ്രവര്‍ത്തകര്‍ക്ക് നീതികിട്ടുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുനിത്തിനെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: