ചെറുതോണി: സംഘടനാപരമായും, നേതാക്കളെയും പ്രവര്‍ത്തകരെയും വ്യക്തിപരമായും ആക്രമിക്കുന്ന അനുഭവമാണ് എസ്എന്‍ഡിപി യോഗം ഇക്കാലമത്രയും നേരിട്ടു കൊണ്ടിരുന്നത് എന്നും ഈ പ്രതിസന്ധികള്‍ തന്നെയാണ് പ്രസ്താനത്തെ ഉന്നതിയിലേക്ക് നയിച്ചതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഇടുക്കി യൂണിയന് കുടുംബ സംഗമവും യൂണിയന് ആസ്ഥാനമന്ദിര സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ
്എന്‍ഡിപി യോഗം ജാതി പറഞ്ഞുവെന്ന് ആരോപിക്കുന്നവര്‍ ജാതിയുടെ സ്വാധീനം ഉപയോഗിച്ച് തന്നെയാണ് അവകാശങ്ങള്‍ നേടിയെടുത്തത്.
ഇക്കാര്യം തുറന്ന് പറഞ്ഞതിനാണ് എന്നെ ക്രൂശിക്കാന്‍ ശ്രമിച്ചത്. ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് കെപിസിസി പ്രസിഡന്റ് വി.എം സുധിരനാണ്. എയും ഐയും ഒന്നാക്കാനാണ് ദല്‍ഹിയില്‍ നിന്നും പറഞ്ഞയച്ചത്. അതിന് അദ്ദേഹം സ്വന്തം ഒരു ഗ്രൂപ്പ് കൂടി സൃഷ്ടിച്ച് കോണ്‍ഗ്രസിന്റെ മയ്യിത്ത് എടുക്കുകയാണ്.
മറ്റൊരാളെ പിണറായി വിജയന് മൂലക്കിരുത്തി. ഭരിക്കാന്‍ സമ്മതിക്കാതെ പിണറായിയെ പിന്നില്‍ നിന്ന് ചവിട്ടുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. യാഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. അതിന് മറ്റാരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടുക്കി യൂണിയന് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുരേഷ് കോട്ടക്കകത്ത്, പ്രീതി നടേശന് വിവിധ യൂണിയന് ഭാരവാഹികളായ അഡ്വ പ്രവീണ്‍, സജി പറമ്പത്ത്, ബിജു മാധവന്, എം
പി ശ്രീകുമാര്‍ ,ചെമ്പക്കുളം ഗോപി വൈദ്യര്, കെ. ഡി രമേശ്, ഷാജി കല്ലാറയില്‍ പ്രസംഗിച്ചു. യോഗത്തില്‍ നൂറുകണക്കിന് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: