വാഴയൂര്‍: സിപിഎം പ്രവര്ത്തകന് മരിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമം. വാഴയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മുകാര്‍ അഴിഞ്ഞാടി. ബിജെപി പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് ശേഷം അക്രമ പരമ്പര തന്നെയാണ് അരങ്ങേറിയത്. മേലേപുതുക്കോട് കാവുങ്കര കെയ്ത്തില്‍ രാജേഷിന്റെ വീട് അക്രമികള്‍ അടിച്ചു തകര്‍ത്തു. ചേലക്കലില്‍ ബൈക്ക് യാത്രക്കാരനായ കൊടക്കല്ലിങ്ങല്‍ രാജീവിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രാജീവ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രാമദേശത്ത് താമരത്ത് പാണ്ടിക്കാടന്‍ ബേബി ഗിരിജയുടെ വീട് ആക്രമികള്‍ എറിഞ്ഞു തകര്‍ത്തു. കാരാട്, ചുങ്കളി എന്നിവിടങ്ങളിലെ ബിജെപി ഓഫീസും ബസ് കാത്തിരിപ്പുകേന്ദ്രവും തകര്‍ത്തു. എള്ളാത്തു പുറായ് പൊന്നേമ്പാടം കേശവപുരി എന്നിവടങ്ങളില്‍ വ്യാപകമായ ആക്രമങ്ങള്‍ നടന്നിട്ടുണ്ട്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
2015 നവംബര്‍ 29ന് ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ചെറുകാവ് ലോക്കല്‍ കമ്മിറ്റി അംഗം പാറോളീയില് മുരളീധരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപി പ്രവര്‍ത്തകരാണ് അന്ന് മുരളീധരനെ മര്‍ദ്ദിച്ചതെന്നാണ് ഇപ്പോള്‍ സിപിഎം ആരോപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മുരളീധരന് മരിച്ചെന്ന് പറഞ്ഞ് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മരിച്ചില്ലെന്ന് അറിഞ്ഞ് ഹര്‍ത്താല്‍ പിന്‍വലിച്ചിരുന്നു.
പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: