പെരിന്തല്‍മണ്ണ: ജീവനം പദ്ധതിയുമായി സിപിഎം ഭരിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭ രംഗത്തെത്തിയപ്പോള്‍ അതിന് പാരയായി പാര്‍ട്ടി തന്നെ മാറുന്നതായി ആക്ഷേപം.
പെരിന്തല്‍മണ്ണ നഗരത്തിന്റെ ശുചിത്വമാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിട്ടത്. രാഷ്ട്രീയ ഭേദമെന്യേ പൊതുജനങ്ങളും ഇതുമായി സഹകരിക്കുമ്പോഴാണ് പാര്‍ട്ടി തന്നെ പദ്ധതിക്ക് തുരങ്കം വെക്കുന്നത്. പലപ്പോഴും ഇതിന് വിലങ്ങുതടിയായി മാറുന്നത് പാര്‍ട്ടിയുടെ സമ്മേളനങ്ങളാണ്.
പുതുവര്‍ഷത്തോടെ ശുചിത്വ നഗരമായി മാറ്റാന്‍ കയ്യുംമെയ്യും മറന്നു കടുത്ത ചൂടിനേയും വെയിലിനെയും വകവെക്കാതെയാണ് നഗരസഭയിലെ സ്കൂളുകളിലെ എന്‍എസ്എസ് വളണ്ടിയേഴ്സും നാട്ടുകാരും ചേര്‍ന്ന് നഗരം വൃത്തിയാക്കിയത്. ഇതിന് പിന്നാലെ നഗരത്തില്‍ സംഘടിപ്പിച്ച ബാലസംഘം സംസ്ഥാന സമ്മേളങ്ങള്‍ ഉള്‍പ്പെടെയുള്ള സിപിഎം സമ്മേളനങ്ങള്‍ നഗരത്തെ വീണ്ടും മാലിന്യത്തിലേക്ക് തള്ളിവിട്ടു. മൈതാനങ്ങളും മറ്റും സമ്മേളനത്തിന് നല്കുമ്പോള് പരിപാടികള്‍ക്ക് ശേഷം മാലിന്യ മുക്തമാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും അതെല്ലാം പലരും പാലിക്കാതെ പോകുന്നു.
അതേസമയം, ബിജെപിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച പൊതുയോഗത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മേളനനഗരി വൃത്തിയാക്കി മാതൃക കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: