ഏലംകുളം: കാല്‍നട യാത്രക്ക് പോലും കഴിയാതെ തകര്‍ന്ന റോഡും വറ്റിവരണ്ട പുഴയും മുതുകുര്‍ശ്ശി നിവാസികളെ ദുരിതത്തിലാക്കുന്നു. ചെറുകര മുതുകുര്‍ശ്ശി-നെല്ലായറോഡ് പാലക്കാട് ജില്ലാ അതിര്‍ത്തി എത്തുന്നതോടെ കാല്നടക്ക് പോലും കഴിയാത്തവിധം തകര്‍ന്നിരിക്കുന്നു. റോഡിനെ പറ്റി പരാതികളും പരിഭവങ്ങളും സെക്രട്ടറിയേറ്റ് വരെ എത്തിയെങ്കിലും പരിഹാരമായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത മുതുകുര്‍ശ്ശി പാലം ചെര്‍പ്പുളശ്ശേരി-ഒറ്റപ്പാലം ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴിയായിയിരുന്നു. എന്നാല്‍ ഇന്ന് ബാഹുല്യം പതിന്മടങ്ങായി മാറിയതോടെ റോഡ് തകര്‍ന്നു. ഈ റോഡ് പുനര്‍നിര്‍മിക്കാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതര്‍ തയ്യാറായില്ല.
പുഴയില്‍ വെള്ളം വറ്റിയതോടെ കുടിവെള്ള പ്രശ്നം അതിരൂക്ഷമായിരിക്കുകയാണ്. റോഡ് തകര്‍ച്ചയോടൊപ്പം മുതുകുര്‍ശ്ശി പാലത്തിന്റെ തൂണുകളും ബലക്ഷയം നേരിടുന്നതായി നാട്ടുകാര്‍ പറയുന്നു. പുഴയില്‍ വെള്ളം വറ്റിയതോടെയാണ് തൂണുകളുടെ ശോചനീയാവസ്ഥ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റോഡ് തകര്‍ന്ന് യാത്രാ ദുരിതം സമ്മാനിച്ചതോടൊപ്പം കുടിവെള്ളക്ഷാമം രൂക്ഷമായതും മുതുകുര്‍ശ്ശിയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പുഴയില്‍ വെള്ളം ഇല്ലാതായതോടെ പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും കുളങ്ങളും വറ്റിവരണ്ട് കുടിവെള്ളക്ഷാമം കിട്ടാക്കനിയാവുകയാണ് ഇവിടെ. വേനലാരംഭത്തിലെ സ്ഥിതി ഇതാണെങ്കില്‍ വരും നാളുകളില്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: