ഇരിങ്ങാലക്കുട : സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനടക്കം മുന്നു പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 75,000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു. പൊറത്തിശ്ശേരി സ്വദേശികളായ കോട്ടപ്പുറത്ത് വീട്ടില്‍ ബാബു (42), കോട്ടപ്പുറത്ത് വീട്ടില്‍ അനീഷ് (25), കോനേക്കാട്ടില് വീട്ടില്‍ പ്രദീപ്(35)എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാറാണ് ജീവപര്യന്തം തടവിനും പിഴയടയ്ക്കുവാനും ശിക്ഷ വിധിച്ചത്. പിഴയടക്കുന്നതില്‍ ഒന്നര ലക്ഷം രൂപ ജയരാജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ആറ് മാസംകൂടി കഠിന തടവ് അനുഭവിക്കണം. ഒന്നാം പ്രതി ബാബുവിന്റെ സഹോദരി ഭര്‍ത്താവ് അളിയന് രാജേഷ് എന്ന് വിളിക്കുന്ന അയ്യന്തോള്‍ വെള്ളേടത്ത് വീട്ടില്‍ ജയരാജാണ് കൊല്ലപ്പെട്ടത്. 2011 നവംബര്‍ 27 നായിരുന്നു കേസ്സിനാസ്പദമായ സംഭവം. ഒന്നാം പ്രതി ബാബുവിന്റെ സഹോദരി ശീതക്ക് ഭര്‍ത്താവ് ജയരാജ് ചിലവിന് നല്‍കാത്ത വൈരാഗ്യമാണ് സംഭവത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: